റോഡ്അപകടങ്ങൾ കൂടിയെങ്കിലും മരണ നിരക്ക് കുറഞ്ഞു; 10 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്ക്

തിരുവനന്തപുരം: കഴിഞ്ഞവർഷം സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടിയെങ്കിലും മരണം കാര്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്. 2023ൽ 4,080 ജീവനുകളാണ് നഷ്ടമായത്. കഴിഞ്ഞവർഷം അത് 3,765 ആയി കുറഞ്ഞു. എന്നാൽ 2023ൽ 48,091 അപകടങ്ങളുണ്ടായി. 2024ൽ അത് 48,878 ആയി ഉയർന്നു. ഗതാഗത നിയന്ത്രണമുണ്ടായിരുന്ന കൊവിഡ് ലോക്ഡൗൺ കാലയളവ് ഒഴിച്ചുനിറുത്തിയാൽ കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. സംസ്ഥാനത്ത് വർഷം ശരാശരി 4,247 ജീവനുകൾ വാഹനാപകടങ്ങളിൽ പൊലിയുന്നുണ്ട്. 2024ന്റെ അദ്യപകുതിയിൽ അപകടമരണനിരക്ക് പതിവുപോലെ ഉയർന്നിരുന്നു. ആദ്യ ആറുമാസം ശരാശരി 336 … Continue reading റോഡ്അപകടങ്ങൾ കൂടിയെങ്കിലും മരണ നിരക്ക് കുറഞ്ഞു; 10 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്ക്