കെഎസ്ആര്‍ടിസിയിൽ കട്ടപ്പുറത്തേറാൻ കാത്തിരിക്കുന്നത് പകുതിയിലേറെ ബസ്സുകൾ; അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അറുപഴഞ്ചന്‍ വാഹനവ്യൂഹം

അടുത്ത 11 മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകളുടെ പകുതിയും കാലഹരണപ്പെടുമെന്നു റിപ്പോർട്ട്. അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അറുപഴഞ്ചന്‍ വാഹന വ്യൂഹമായിരിക്കും. അധികാരമേറ്റ് ഒരുവര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന 25 ശതമാനം ബസുകളും കാലപ്പഴക്കത്തില്‍ പിന്‍വലിക്കേണ്ടിവരും. നിലവിലെ സര്‍ക്കാര്‍ സ്ഥാനമൊഴിയുന്ന മേയ് മാസത്തോടെ 2014 ബസുകളുടെ രജിസ്‌ട്രേഷന്‍ കാലാവധി കഴിയും. ഇടുക്കിയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശം കര്‍ശനമായാല്‍ കടുത്ത പ്രതിസന്ധിയാണ് കോര്‍പറേഷനെ കാത്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍ റദ്ദായ 1194 ബസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. … Continue reading കെഎസ്ആര്‍ടിസിയിൽ കട്ടപ്പുറത്തേറാൻ കാത്തിരിക്കുന്നത് പകുതിയിലേറെ ബസ്സുകൾ; അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അറുപഴഞ്ചന്‍ വാഹനവ്യൂഹം