രേണുക സ്വാമി വധക്കേസ്; പ്രതി ദർശൻ തൂഗുദീപയ്ക്ക് ആറ് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചു

ശസ്ത്രക്രിയക്ക് വേണ്ടിയെന്ന് വാദിച്ച് രേണുക സ്വാമി കൊലപാതക കേസിലെ പ്രതിയും പ്രമുഖ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹൈക്കോടതിയാണ് പ്രതിക്ക് ആറ് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി ജാമ്യം നൽകണമെന്ന് കാണിച്ച് ദർശൻ ഹൈക്കോടതിയെ സമീപിച്ചു. മെഡിക്കൽ രേഖകളും ഹാജരാക്കി. ഇത് പരിശോധിച്ചാണ് പ്രതി ദർശന് കോടതി ജാമ്യം അനുവദിച്ചത്. നട്ടെല്ലിനും കാലിനുമാണ് ശസ്ത്രക്രിയ എന്നാണ് പറയുന്നത്. മൈസൂരുവിലുള്ള അപ്പോളോ ആശുപത്രിയിലാണ് ദർശൻ ചികിത്സ തേടുന്നത്. ഇതിന് കോടതിയുടെ അനുമതിയും … Continue reading രേണുക സ്വാമി വധക്കേസ്; പ്രതി ദർശൻ തൂഗുദീപയ്ക്ക് ആറ് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചു