ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ അന്തരിച്ചു; സ്‌കൂട്ടർ മറിഞ്ഞ് റോഡരികിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു

തൃശൂർ: പ്രശസ്ത ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ(41) അന്തരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. തൃശൂർപൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്. ഇന്നലെ രാത്രി കല്ലൂർ പാടം വഴിയിലാണ് അപകടം. സ്‌കൂട്ടർ മറിഞ്ഞ് റോഡരികിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കാട് പൊലീസ് തുടർനടപടി സ്വീകരിച്ചു. ഏഷ്യാഡ് ശശിമാരാരുടെ ശിഷ്യനായിരുന്നു. മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ കീഴിൽ ചെണ്ടയും അഭ്യസിച്ചിരുന്നു. നീതുവാണ് ഭാര്യ. നിരഞ്ജന, നിരഞ്ജൻ … Continue reading ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ അന്തരിച്ചു; സ്‌കൂട്ടർ മറിഞ്ഞ് റോഡരികിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു