കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി; പിന്നാലെ മാരക മയക്കുമരുന്നുമായി പിടിയിൽ

മലപ്പുറം: കഞ്ചാവ് കേസിൽ തമിഴ്നാട് പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ യുവാവ് മാരക മയക്കുമരുന്നുകളുമായി വീണ്ടും പിടിയിലായി. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വെച്ച് ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് തേഞ്ഞിപ്പാലം സ്വദേശി നൗഷാദലി പോലീസ് പിടിയിലായത്. നാല് ഗ്രാം എംഡിഎംഎയും, ബ്രൗൺ ഷുഗറും യുവാവിൽ നിന്നും പോലീസ് സംഘം പിടിച്ചെടുത്തു. തമിഴ്നാട് കൊയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിൻ്റെ മറവിൽ കേരളത്തിലേക്ക് ലഹരി കടത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിലെത്തിച്ച മയക്കുമരുന്ന് കാറിൽ കൊണ്ടുനടന്ന് വിൽക്കുന്നതിനിടയിലാണ് പിടി വീണത്. ഇയാൾ ഓടിച്ചിരുന്ന വാഹനവും … Continue reading കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി; പിന്നാലെ മാരക മയക്കുമരുന്നുമായി പിടിയിൽ