മദ്യപാനത്തിനിടെ തർക്കം; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ബന്ധു അറസ്റ്റിൽ; ഗുരുതര പരിക്കേറ്റ യുവാവ് വെന്റിലേറ്ററിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ബന്ധു പിടിയിൽ. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു(38) ആണ് ആക്രമണത്തിനിരയായത്. മുഖത്തും ശരീരത്തിലും ഗുട്ടരുതര പൊള്ളലാണ് സംഭവിച്ചത്. ആക്രമണത്തിൽ വർഗീസിന്റെ കാഴ്ച നഷ്ടപ്പെട്ടതായി സംശയിക്കുന്നു. മാത്യുവിന്റെ അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ വീട്ടില്‍ ബിജു വർഗീസാണ് (55)ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം രക്ഷപെട്ട ബിജുവിനെ പിന്നീട് കല്ലേലിമുക്കില്‍ നിന്നാണു പൊലീസ് പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി … Continue reading മദ്യപാനത്തിനിടെ തർക്കം; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ബന്ധു അറസ്റ്റിൽ; ഗുരുതര പരിക്കേറ്റ യുവാവ് വെന്റിലേറ്ററിൽ