രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്

ഡൽഹി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. രേഖ ഗുപ്തയാണ് പുതിയ ഡൽഹി മുഖ്യമന്ത്രി. ഇന്നു വൈകീട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രി പദവിയിലേക്ക് തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തതോടെ ഇനി സ്പീക്കർ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടെ കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും. വൈകീട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. … Continue reading രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്