ആർസിബിയുടെ വിക്ടറി പരേഡിനിടെ അപകടം; 7 മരണം, 50 പേർക്ക് പരുക്ക്

ബെം​ഗളൂരു: ഐപിഎൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ വിക്ടറി പരേഡിനിടെ അപകടം. തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആളുകളുടെ തടിച്ചുകൂടൽ നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നതാണ്. എന്നാൽ പിന്നീട് … Continue reading ആർസിബിയുടെ വിക്ടറി പരേഡിനിടെ അപകടം; 7 മരണം, 50 പേർക്ക് പരുക്ക്