പ്രവചനം സത്യമായാൽ ചൂടിനൊരു ശമനമാകും; ഇന്ന് നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മറ്റെല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ, ലക്ഷദ്വീപിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം, വേനൽച്ചൂട് കനക്കുകയാണെന്നും ജാ​ഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ഉയർന്ന തോതിൽ തുടർച്ചയായി അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യാതപം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമായേക്കാം. സംസ്ഥാനത്ത് ഉയർന്ന … Continue reading പ്രവചനം സത്യമായാൽ ചൂടിനൊരു ശമനമാകും; ഇന്ന് നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ്