ഹൈദരാബാദില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ഹൈദരാബാദില്‍ നിന്ന് കൊല്ലത്തേക്ക് റെയിൽവേ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഈ വിവരം അറിയിച്ചത്. അവധി കാലങ്ങളിലെ യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ചാണ് തീരുമാനം. ശനിയാഴ്ച ഹൈദരാബാദില്‍ നിന്ന് രാത്രി 11.10ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തും. തിങ്കളാഴ്ച രാവിലെ 10.45 ന് കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5:30ന് ഹൈദരാബാദിൽ തിരികെ എത്തിച്ചേരും. ഇരുവശത്തോട്ടുമായി ആറു വീതം സർവീസുകളാണ് ഉണ്ടാവുക. 24 കോച്ചുകൾ … Continue reading ഹൈദരാബാദില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ