ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം – ആലപ്പുഴ – എറണാകുളം മേഖലയില്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ആണ് നടപടി. പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് രാവിലെ 6.28ന് ആലപ്പുഴയിലും 8.05ന് കൊല്ലത്തും 9.40ന് തിരുവനന്തപുരത്തും എത്തിച്ചേരും. കൂടാതെ 16342 തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സ് വൈകീട്ട് 18.26ന് കൊല്ലത്തും 20.13ന് ആലപ്പുഴയിലും 21.30ന് എറണാകുളം ജങ്ഷനിലും 23.12ന് തൃശ്ശൂരിലും എത്തുന്നതാണ്. … Continue reading ട്രെയിനുകളുടെ സമയത്തില്‍ മാറ്റം