രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ കിട്ടി

ന്യൂഡല്‍ഹി: എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ കിട്ടി. തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി തിരികെ നല്‍കിയതായി ലോക്സഭാ കമ്മിറ്റി അറിയിച്ചു. എംപി സ്ഥാനം തിരികെ കിട്ടി ഒരു ദിവസത്തിന് ശേഷമാണ് ഔദ്യോഗിക വസതിയും ലഭിക്കുന്നത്.

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തികേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുലിന് ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നിരുന്നു. തുടര്‍ന്ന് സോണിയാ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുല്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയിലേക്ക് മാറുകയായിരുന്നു.

2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് മുന്‍ മന്ത്രി പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് നല്‍കിയിരുന്നു. ഈ അപകീര്‍ത്തി കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ചു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് ലോക്സഭ അംഗത്വം നഷ്ടമായത്. വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ റിവിഷന്‍ പെറ്റീഷനുമായാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. പിന്നീട് സുപ്രീംകോടതിയില്‍ നിന്നാണ് രാഹുലിന് അനുകൂല വിധി ലഭിച്ചത്.

സൂറത്ത് സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചതോടെ, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമായിരുന്നു. ഇതോടെ വയനാട് എംപിയായിരുന്ന രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് പരുക്കേറ്റ യുവതി...

ആസാമിൽ നിന്നും അതിമാരക മയക്കുമരുന്ന് എത്തിക്കൽ; 2 പേർ പിടിയിൽ

കൊച്ചി: അതിമാരക മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവുമായി കൊച്ചി വരാപ്പുഴയിൽ...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

Related Articles

Popular Categories

spot_imgspot_img