News4media TOP NEWS
ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ ഇനിയും പിടി തരാതെ കടുവ; വീണ്ടും ആടിനെ കൊന്നു അ​ന​ധി​കൃ​ത​മാ​യി ജോ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​ത് 144 ഡോ​ക്ട​ര്‍മാ​ര്‍; കൂടുതൽ പത്തനംതിട്ടയിൽ

പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കി ആര്‍ ബിന്ദു

പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കി ആര്‍ ബിന്ദു
June 14, 2023

തിരുവനന്തപുരം: സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പറഞ്ഞ ഇംഗ്ലിഷ് വാചകത്തിന്റെ പേരില്‍ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു രംഗത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആര്‍.ബിന്ദു നടത്തിയൊരു പരാമര്‍ശത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതു പങ്കുവച്ച് വിമര്‍ശനവും പരിഹാസവും കടുത്തതോടെയാണ് മന്ത്രി സമൂഹമാധ്യമങ്ങളിലൂടെത്തന്നെ മറുപടിയുമായി രംഗത്തെത്തിയത്. താന്‍ നടത്തിയ പരാമര്‍ശം ഉള്‍പ്പെടുന്ന സമ്പൂര്‍ണ വിഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ മറുപടി. അവതാരകയുടെ ചോദ്യത്തിനു മറുപടി നല്‍കുന്നതിനിടെ, മന്ത്രി നടത്തിയ ‘Wherever I go, I take my house in my head’ എന്ന വാചകമാണ് പരിഹാസത്തിനു കാരണമായത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

”വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകള്‍ക്ക്, അവര്‍ എവിടെപ്പോയാലും എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികള്‍ വീട്ടില്‍ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ. ‘കൊളോണിയല്‍ ബുദ്ധി’കളായ കുറേ ബഹുമാന്യര്‍ ഉത്സാഹിച്ചുണ്ടാക്കിയ ട്രോള്‍ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവന്‍ കേള്‍ക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവര്‍ക്കു മറുപടി നല്‍കി. അതുതന്നെ പറയട്ടെ എല്ലാ സുഹൃത്തുക്കളോടും: ഇതാണ് പറഞ്ഞത്, കേട്ടു നോക്കൂ” – വീഡിയോ പങ്കുവച്ച് മന്ത്രി കുറിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

News4media
  • International
  • News
  • Top News

ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

ഇനിയും പിടി തരാതെ കടുവ; വീണ്ടും ആടിനെ കൊന്നു

News4media
  • Kerala
  • News4 Special

ചെ​ക്ക് പോ​സ്റ്റു​ക​ള്‍ ഉണ്ടങ്കിലല്ലേ കൈക്കൂലി വാങ്ങിക്കാനാകൂ; മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ചെ​ക...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital