യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു കൊന്നു; വീരപ്പനും ദേവപ്പയും പിടിയിൽ

ബംഗളുരു: യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ രണ്ട് പേർ പിടിയിൽ. യാത്രയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്നാണ് സഹയാത്രികനായ അപരിചിതനെ രണ്ട് പേർ ചേർന്ന് പുറത്തേക്ക് തള്ളിയിട്ടത്. ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗളുരുവിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. കർണാടകയിലെ ക‍ലുബർഗി ജില്ലയിലെ സേദം സ്വദേശികളായ ദേവപ്പ (45), വീരപ്പ (31) എന്നിവരാണ് പിടിയിലായത്. എന്നാൽ മരിച്ചയാളിനെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. യെശ്വന്ത്‍പൂർ – ബിദർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ മൂവരും. … Continue reading യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു കൊന്നു; വീരപ്പനും ദേവപ്പയും പിടിയിൽ