ട്രംപിന് ബോയിങ് ആഡംബര വിമാനം സമ്മാനിക്കാൻ ഖത്തർ; പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനായി ഉപയോഗിച്ചേക്കും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്രംപിന് ബോയിങ് ആഡംബര വിമാനം സമ്മാനിക്കാൻ ഖത്തർ. ഖത്തർ ഭരിക്കുന്ന രാജകുടുംബത്തിന്റെ പാരിതോഷികമായിട്ടാണ് ആഡംബര വിമാനം സമ്മാനിക്കാൻ ആലോചിക്കുന്നത്. എന്നാൽ, വാഗ്ദാനം പരിഗണനയിലാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചതോടെ വിവാദം. യുഎസ് പ്രതിരോധ വകുപ്പിന് ഖത്തർ സമ്മാനിക്കാനൊരുങ്ങുന്ന ബോയിങ് 747–8 വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതുൾപ്പെടെ ഖത്തറുമായി യുഎസിന് വളരെ അടുത്ത ബന്ധമാണ്. പുതിയൊരു എയർ ഫോഴ്സ് വൺ … Continue reading ട്രംപിന് ബോയിങ് ആഡംബര വിമാനം സമ്മാനിക്കാൻ ഖത്തർ; പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനായി ഉപയോഗിച്ചേക്കും