കടല്‍ഭിത്തിക്കുവേണ്ടി പ്രതിഷേധം: കളക്ടറെ തടഞ്ഞ് തീരദേശവാസികള്‍

പൊന്നാനി : ‘ നികുതിയടയ്ക്കുന്നവരല്ലേ ഞങ്ങള്‍, ജീവിക്കാന്‍ അവകാശമില്ലേ ഞങ്ങള്‍ക്ക്’, കടല്‍ഭിത്തിക്കുവേണ്ടി പ്രതിഷേധിക്കുന്ന പൊന്നാനി തീരമേഖലയിലെ ജനങ്ങളുടെ വാക്കുകളാണ്. 25 വര്‍ഷമായി കടല്‍ഭിത്തിക്കായി ആവശ്യമുന്നയിക്കുന്നുവെങ്കിലും ഈ തീരപ്രദേശത്ത് ഇന്നും കടല്‍ഭിത്തിയില്ല. കനത്ത നാശനഷ്ടമാണ് ഇവിടുത്തെ ജനങ്ങള്‍ ഓരോ മഴക്കാലത്തും നേരിടുന്നത്. മഴ ശക്തമായതോടെ ഹിളര്‍പള്ളി, വെളിയംകോട് മേഖലയിലെ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇത്രയേറെ പ്രശ്‌നമുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് സബ് കളക്ടറുടെ സന്ദര്‍ശനം. എന്നാല്‍ രോഷാകുലരായ ജനങ്ങള്‍ സന്ദര്‍ശനത്തിനെത്തിയ സബ് കളക്ടറെ തടഞ്ഞു. ആളുകള്‍ വാഹനത്തിന് ചുറ്റും കൂടി പ്രതിഷേധിച്ചതോടെ സബ് കളക്ടര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. നാട്ടുകാര്‍ ഇവരെ മടങ്ങിപ്പോകാന്‍ അനുവദിക്കാതെ റോഡ് ഉപരോധിച്ചു.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്ത് മഴ കുറവാണ്. എന്നാല്‍ തീരദേശ മേഖലയില്‍ വലിയതോതിലുള്ള നാശനഷ്ടമുണ്ടായി. 13 വീടുകളില്‍ വെള്ളം കയറി. മഴക്കെടുതി രൂക്ഷമായിട്ടും ഈ മേഖലയില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊന്നാനി തീരദേശ മേഖലയില്‍ മഴ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. ഇവരുടെ കൃഷിയും വീടുമടക്കം നശിക്കുന്നതാണ് ഇവിടുത്തെ സ്ഥിരം കാഴ്ച. ‘ഞങ്ങള്‍ അക്രമകാരികളല്ല, 25 വര്‍ഷത്തെ ആവശ്യമാണ് ഉന്നയിക്കുന്നത്’ എന്നാണ് ജനങ്ങള്‍ പ്രതിഷേധത്തിനിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...

മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറുടെ കരണത്തടിച്ച് രോഗി; മൂക്കിന് ക്ഷതം, ചോര വാർന്നു

ഇന്നലെ രാത്രിയോടെയാണ് നവാസിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത് തിരുവനന്തപുരം: ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് നേരെ...

ന്യൂയോർക്കിൽ ഡപ്യൂട്ടി കമ്മീഷണറായി മലയാളി; ഇടുക്കി ഇരട്ടയാർ സ്വദേശി ഇനി യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനത്തിന്റെ അമരത്ത്

അമേരിക്കയിലെ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിലെ ഡെപ്യൂട്ടി കമ്മീഷനറായി ഇടുക്കി സ്വദേശി...

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും വേണ്ട; നിര്‍ദേശവുമായി ഡിജിപി

ഘോഷയാത്രകളും മറ്റും റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള...

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...
spot_img

Related Articles

Popular Categories

spot_imgspot_img