34.07 കോടിയുടെ ആസ്തി; ബാധ്യത 20 കോടി, കൈവശമുള്ളത് 25000 രൂപ; പി വി അന്‍വറിന്റെ സ്വത്തു വിവരങ്ങൾ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്. അന്‍വറിന്റെ സ്ഥാവര- ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപയാണ്. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുണ്ട്. 18.14 കോടി … Continue reading 34.07 കോടിയുടെ ആസ്തി; ബാധ്യത 20 കോടി, കൈവശമുള്ളത് 25000 രൂപ; പി വി അന്‍വറിന്റെ സ്വത്തു വിവരങ്ങൾ