പ്രമുഖ വ്യവസായി ടി പി ജി നമ്പ്യാർ അന്തരിച്ചു

ബിപിഎൽ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. ബെംഗളുരുവിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. 95 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്താൽ ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. 1990-കളിൽ ബിപിഎൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണനിർമാണ രംഗത്തെ അതികായരായി വളർന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ നിർമാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎൽ. ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ. 1963-ലാണ് ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ … Continue reading പ്രമുഖ വ്യവസായി ടി പി ജി നമ്പ്യാർ അന്തരിച്ചു