സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്നവരെ പൂട്ടാൻ പ്രൊഫഷണൽ എത്തിക്കൽ ഹാക്കർമാർ

കൊച്ചി: സിനിമകളുടെ വ്യാജപതിപ്പ് തടയുന്നതിനായി പ്രൊഫഷണൽ എത്തിക്കൽ ഹാക്കർമാരെ നിയമിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്ക് ജയിൽശിക്ഷ ഉറപ്പാക്കുന്ന കർശന നിയമനടപടികൾ സ്വീകരിക്കും. വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്യുന്നവർ, പ്രചരിപ്പിക്കുന്നവർ, കാണുന്നവർ എന്നിവരെ ഹാക്കർമാരുടെ പ്രത്യേക സംഘം കണ്ടെത്തും. പകർപ്പവകാശ നിയമം, സൈബർ കുറ്റകൃത്യം എന്നിവ ചുമത്തി നിയമനടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. വ്യാജപതിപ്പുകൾ സിനിമാ വ്യവസായത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. 2016ൽ തന്നെ കേരളാ പോലീസ് പൈറസി … Continue reading സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്നവരെ പൂട്ടാൻ പ്രൊഫഷണൽ എത്തിക്കൽ ഹാക്കർമാർ