കോഴിക്കോട്: പച്ചക്കറി വില വര്‍ധനയില്‍ ഇടപെടല്‍ നടത്തുമെന്ന് ഹോര്‍ട്ടികോര്‍പ്. സ്റ്റോറുകളില്‍ ന്യായവിലയ്ക്ക് ഉല്പന്നങ്ങള്‍ നല്‍കും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകള്‍ തുടങ്ങും. കര്‍ഷകര്‍ക്കുള്ള കുടിശിക ഉടന്‍ വിതരണം ചെയ്യും. നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 12 കോടിയോളം രൂപയാണ്. കഴിഞ്ഞ ഡിസംബര്‍ വരെ ഉള്ള കുടിശിക കൊടുത്തു കഴിഞ്ഞുവെന്നും ഹോര്‍ട്ടി കോര്‍പ് ചെയര്‍മാന്‍ എസ് വേണുഗോപാല്‍ പറഞ്ഞു. ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവിലയാണ.് ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങയ്ക്ക, ബീന്‍സ് എന്നിവയുടെ വില നൂറ് കടന്നു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാന്‍ കാരണം.
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.. സര്‍ക്കാരിന്റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തിയെങ്കില്‍ ഇപ്പോള്‍ പച്ചക്കറിക്ക് തീപ്പൊള്ളുന്ന വിലയാണ്. പച്ചമുളകിനും മുരിങ്ങയ്ക്കയ്ക്കും വില ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ബീന്‍സിനും പയറിനും വില കൂടി. ഇഞ്ചി വില ഡബിള്‍ സെഞ്ചുറി അടിച്ചിരിക്കുകയാണ്. തക്കാളിക്കും വെളുത്തുള്ളിക്കും, ക്യാരറ്റിനും ഉള്‍പ്പെടെ എല്ലാത്തിനും റെക്കോര്‍ഡ് വില വര്‍ധനവാണുണ്ടായിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ വിപണിയില്‍ ഇടെപടാതെ ജനങ്ങളുടെ നടുവൊടിക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു