പൊലീസ് അമിത പിഴ ഈടാക്കുന്നു; കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് തുടങ്ങി

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് സമരം. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ മാസം 18 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറയുന്നു.