കർണാടകയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്.Private bus overturns in Karnataka; Many people were injured ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയാണ്‌ അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ​ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.