മലപ്പുറത്ത് റോഡിലെ മൺകൂനയിൽ തട്ടി ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

മലപ്പുറം: സ്വകാര്യബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്. മലപ്പുറം പുത്തനത്താണി ദേശീയപാതയിലാണ് സംഭവം. നിര്‍മാണ പ്രവൃത്തി നടക്കുന്ന റോഡിലെ മണ്‍കൂനയില്‍ തട്ടി ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന പാരഡൈസ് ബസ് ആണ് പുത്തനത്താണി ചുങ്കം ഭാഗത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയുടെ നിര്‍മാണത്തിനെത്തിച്ച മണ്‍കൂനയില്‍ ബസ് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരും മറ്റു വാഹനയാത്രക്കാരും ബസിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. … Continue reading മലപ്പുറത്ത് റോഡിലെ മൺകൂനയിൽ തട്ടി ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്