ന്യൂയോര്‍ക്ക്: റഷ്യക്കെതിരെ കലാപത്തിനു ശ്രമിച്ച കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രിഗോഷിന് വിഷം നല്‍കിയിട്ടുണ്ടാവുമെന്ന സംശയവവും ബൈഡന്‍ തമാശരൂപേണ പ്രകടമാക്കി. . ”ഞാനായിരുന്നു പ്രിഗോഷിനെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വരെ ശ്രദ്ധപുലര്‍ത്തിയേനെ. എനിക്കുവേണ്ടിയുള്ള മെനുവിലും ഞാന്‍ ശ്രദ്ധിച്ചേനെ. തമാശകള്‍ക്കപ്പുറത്ത്, പ്രിഗോഷിന്റെ ഭാവി എന്താകുമെന്നതു സംബന്ധിച്ച യാതൊരു സൂചനയും നമുക്കാര്‍ക്കുമില്ലെന്ന് എനിക്ക് ഉറപ്പാണ് ”- ബൈഡന്റെ പ്രതികരണം. സംബന്ധിച്ച് വൈറ്റ്ഹൗസ് പുറത്തിവിട്ട കുറിപ്പില്‍ പറയുന്നു.
വാഗ്‌നര്‍ ഗ്രൂപ്പ് അവസാനിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സൈന്യത്തിനു നിമയസാധുതയില്ലെന്നും വാഗ്‌നര്‍ ഗ്രൂപ്പ് നിലനില്‍ക്കുന്നില്ലെന്നുമായിരുന്നു പുടിന്‍ പറഞ്ഞത്. ”വാഗ്‌നര്‍ ഗ്രൂപ്പുണ്ട്, പക്ഷേ നിയമപരമായി ഇല്ല” – എന്നായിരുന്നു പുടിന്റെ വിശദീകരണം. വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ജൂണ്‍ 29നു കൂടിക്കാഴ്ച നടത്തിയിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു
പ്രിഗോഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്ന് യുഎസ് മുന്‍ സൈനിക ജനറല്‍ റോബര്‍ട്ട് ഏബ്രഹാം അഭിപ്രായപ്പെട്ടിരുന്നു. പുടിന്‍-പ്രിഗോഷിന്‍ കൂടിക്കാഴ്ച നടന്നുവെന്നത് റഷ്യന്‍ ഭരണകൂടം സൃഷ്ടിച്ച വാര്‍ത്തയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞിരുന്നു.