മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ അതിർത്തിക്കപ്പുറത്തുനിന്നെത്തിക്കുന്ന കീടനാശിനി പ്രയോ​ഗം ആശങ്ക ഉയർത്തുകയാണ്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ദിവസവും കീടനാശിനികളുമായി ഇവിടെയെത്തുന്നത്. രാവിലെ 5 മണി മുതൽ മിനി ലോറികളിലും പിക്കപ്പ് വാനുകളിലുമായി ആയിരം മുതൽ 5000 ലിറ്റർ വരെയുള്ള കൂറ്റൻ ടാങ്കുകൾ നിറച്ച് കീടനാശിനികൾ കലക്കിക്കൊണ്ടു വരുന്നു. പത്തിചിറ കാടംകുറിശ്ശിയിൽ കഴിഞ്ഞ ദിവസം പ്രയോഗിച്ച കീടനാശിനി കടുത്ത ദുർഗന്ധം ഉയർത്തിയിരുന്നു. ജനവാസ മേഖലയിലും റോഡിന് ഇരുവശത്തുമുള്ള സ്വകാര്യമാവിൻ തോട്ടങ്ങളിലുമാണ് കടുത്ത ദുർഗന്ധമുള്ള കീടനാശിനി തളിച്ചത്. തോട്ടങ്ങളിൽ കലക്കിയ … Continue reading മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ