ക്ഷണിതാവ് പദവി ഏറ്റെടുക്കരുതെന്ന് ചെന്നിത്തലയ്ക്ക് മേല്‍ സമ്മര്‍ദ്ദം

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് പദവി ഏറ്റെടുക്കരുതെന്ന് രമേശ് ചെന്നിത്തലയ്ക്ക് മേല്‍ സമ്മര്‍ദ്ദം. ഐ ഗ്രൂപ്പ് നേതൃത്വമാണ് ചെന്നിത്തലയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. രമേശ് ചെന്നിത്തലയെ അപമാനിച്ചുവെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ചെന്നിത്തലയെ ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വം. 19വര്‍ഷം മുമ്പേ ചെന്നിത്തല സ്ഥിരം ക്ഷണിതാവാണെന്നതും ഗ്രൂപ്പ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇതിനിടെ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ചെന്നിത്തല ഇതുവരെ തയ്യാറായിട്ടില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നുള്ളതിനാലാണ് രമേശ് ചെന്നിത്തല പരസ്യപ്രതികരണത്തിന് തയ്യാറാകത്തതെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ രമേശ് ചെന്നിത്തല നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാന്റിനെ അറിയിക്കും. ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. ദേശീയ രാഷ്ട്രീയത്തിലെ തന്റെ പരിചയസമ്പത്ത് അവഗണിച്ചെന്നും ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പ്രതിഷേധമറിയിച്ച് കത്തയയ്ക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനക്ക് ശേഷം ചെന്നിത്തലക്ക് സമാനമായി മറ്റു സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളും പരാതിയുമായി രംഗത്തെത്തിയതാണ് വിവരം. ഈ സാഹചര്യത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് തന്നെ മുന്‍കൈ എടുക്കുന്നതായാണ് സൂചന. ശശി തരൂര്‍, സച്ചിന്‍ പൈലറ്റ് എന്നിവരെ പ്രവര്‍ത്തക സമിതിയിലെത്തിക്കാന്‍ കഴിഞ്ഞതിലൂടെ സംസ്ഥാനങ്ങളിലെ ഭിന്നസ്വരങ്ങള്‍ അവസാനിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

കേരള സര്‍വകലാശാലയില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ്; റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അധ്യാപന പരിചയമില്ലാത്ത കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗമായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തിലുള്ള...

പതുങ്ങി നിന്നത് കുതിച്ചു ചാടാൻ… വീണ്ടും ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. 120 രൂപയാണ്...

താലിമാലയിൽ തൊടരുത്; മതാചാരങ്ങളെ ബഹുമാനിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതാചാരങ്ങളെ മാനിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് മദ്രാസ് ഹൈക്കോടതി. നവ വധുവിന്റെ...

പ്രണയ ദിനത്തിൽ കൂട്ടായി ‘പൈങ്കിളി’ എത്തുന്നു

അനശ്വര രാജൻ, സജിൻ ഗോപു, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

Related Articles

Popular Categories

spot_imgspot_img