രാഷ്‌ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്; ശബരിമല സന്ദർശിക്കും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തും. ശബരിമല സന്ദർശനത്തിനായി മേയ് 18ന് സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുക. മെയ് 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇടവ മാസ പൂജയ്ക്കായി രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ … Continue reading രാഷ്‌ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്; ശബരിമല സന്ദർശിക്കും