ഇളയ മകളുടെ വിവാഹം, കെട്ടുറപ്പുള്ള നല്ല വീട്… നിരവധി ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അസീസ് യാത്രയായി; ദമാമിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദമാം: ദമാമിൽ താമസസ്ഥലത്ത് പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ അസീസ് സുബൈർകുട്ടി ആണ് മരിച്ചത്. ദമാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 48 വയസായിരുന്നു. ഉറങ്ങി കിടന്ന അസീസ് പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞത് അറിയാതെ സ്വിച്ചിട്ടപ്പോൾ വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു. പൊട്ടിത്തെറിയോടൊപ്പം ഉയർന്ന പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയിൽ ദമാം സെൻട്രൽ ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും നില വഷളായി മരിക്കുകയായിരുന്നു. നാട്ടിൽ … Continue reading ഇളയ മകളുടെ വിവാഹം, കെട്ടുറപ്പുള്ള നല്ല വീട്… നിരവധി ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അസീസ് യാത്രയായി; ദമാമിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം