പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റ്മോർട്ടം ഇന്ന്
കാസർകോട്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും കുടുംബ സുഹൃത്തായ ഓട്ടോ ഡ്രൈവർ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കൽ കോളേജിലാണ് പൊലീസ് സർജൻ്റെ നേതൃത്വത്തിൽ ആണ് പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹത്തിന്‍റെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്താനാകും. ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും ഇതോടൊപ്പം പൂർത്തിയാക്കും. ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം. ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതാവുന്നത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed