മയക്കുമരുന്ന് രക്തത്തിൽ കലർന്നതാണൊ മരണകാരണം? എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ പോസ്റ്റുമോർട്ടം ഇന്ന്

കോഴിക്കോട്: എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങി മരിച്ച കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി ഇയ്യാടൻ ഷാനിദിന്റെ പോസ്റ്റുമോർട്ടം ഇന്ന് രാവിലെ. എംഡിഎംഎ ശരീരത്തിൽ കലർന്നതാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകും. ഇതിനുശേഷം തുടർ നടപടികൾ തുടരും. ഇതിന്റെ ഭാഗമായി ഷാനിദുമായി അടുപ്പക്കാരുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇയാളുടെ പോസ്റ്റുമോർട്ടം നടക്കുക. വെള്ളിയാഴ്ച രാവിലെയാണ് പൊലീന്റെ പിടിയിലാകുന്നത് ഒഴിവാക്കുന്നതിന് ഷാനിദ് രണ്ട് പൊതി എംഡിഎംഎ വിഴുങ്ങിയത്. ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് … Continue reading മയക്കുമരുന്ന് രക്തത്തിൽ കലർന്നതാണൊ മരണകാരണം? എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ പോസ്റ്റുമോർട്ടം ഇന്ന്