ഇറാനില്‍ വനിതകള്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന് പാട്ടിലൂടെ ആഹ്വാനം; പോപ് ഗായകന് 74 ചാട്ടവാറടി ശിക്ഷ

ദുബായ്: ഇറാനില്‍ വനിതകള്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന് പാട്ടിലൂടെ ആഹ്വാനം നടത്തിയ ഗായകന് 74 ചാട്ടവാറടി ശിക്ഷ. ഗായകന്‍ മെഹ്ദി യരാഹിയെ ആണ് പിന്നീട് മദ്യപിച്ചു എന്ന കുറ്റം ചുമത്തി ശിക്ഷിച്ചത്. ഗാനത്തിന്റെ പേരിലല്ല, മദ്യപിച്ചതിന്റെ പേരിലാണു ശിക്ഷയെന്നാണ് ഇറാൻനൽകിയ ഔദ്യോഗിക വിശദീകരണം. ഹിജാബ് ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഗാനം സാമൂഹികമാധ്യമത്തിലാണ് മെഹ്ദി യരാഹി പോസ്റ്റ് ചെയ്തത്. ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വനിതകളുടെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ അറസ്റ്റിലായത്. ശിക്ഷയ്ക്ക് പിന്നാലെ ‘സ്വാതന്ത്ര്യത്തിന് വില … Continue reading ഇറാനില്‍ വനിതകള്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന് പാട്ടിലൂടെ ആഹ്വാനം; പോപ് ഗായകന് 74 ചാട്ടവാറടി ശിക്ഷ