എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ട്, സ്വന്തമായി ഭക്ഷണം കഴിച്ചു…ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നുമാണ് റിപ്പോർട്ട്. മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ട്. സ്വന്തമായി ഭക്ഷണം കഴിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാധ്യമങ്ങളോട് പറ‍ഞ്ഞു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള … Continue reading എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ട്, സ്വന്തമായി ഭക്ഷണം കഴിച്ചു…ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി