പോലീസ് മൂന്നാംമുറ ഉപയോഗിച്ചു: അഫ്‌സാന

പത്തനംതിട്ട: പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസില്‍ പ്രതിയായിരുന്ന അഫ്സാന. തന്റെ പേരിലുള്ള കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് അഫ്സാന പറഞ്ഞു. പോലീസ് മുന്നാം മുറ ഉപയോഗിച്ചതായും അവര്‍ വ്യക്തമാക്കി.

താന്‍ അങ്ങിനെ ഒരു തെറ്റ് ചെയ്തിട്ടില്ലെന്ന് അഫ്സാന പറഞ്ഞു. ഭര്‍ത്താവിനെ കൊല്ലാന്‍ മാത്രം ക്രൂരയല്ല താന്‍. തനിക്ക് മാനസിക പ്രശ്നങ്ങളുമില്ല. താന്‍ ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊന്നു എന്ന് പറയാന്‍ ആവശ്യപ്പെട്ടത് പോലീസാണ്. മുകളിലെ കുഴി താനല്ല കാണിച്ച് കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്. ഒരു സ്ഥലവും താന്‍ കാണിച്ച് കൊടുത്തില്ല. പോലീസിന്റെ പുറകില്‍ നില്‍ക്കുക മാത്രമാണ് ചെയ്തത്. ഒറ്റയ്ക്ക് ഇത്തരം ഒരു കൃത്യം തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും അഫ്സാന കൂട്ടിച്ചേര്‍ത്തു.

ഏറ്റവും തലപ്പത്ത് ഇരിക്കുന്ന ഡി.വൈ.എസ്.പിയാണ് തന്നെ മര്‍ദിച്ചത്. പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും മര്‍ദിച്ചു. മറ്റുള്ളവരുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാം. യൂണിഫോം ഇട്ടവരും ഇടാത്തവരും തന്നെ മര്‍ദിച്ചു. അവരുടെ ആയുധം കൈകളാണ്. കൈ ചുരുട്ടിയാണ് തന്നെ അവര്‍ അടിച്ചത്. ഒരു ആണിനെ പോലും അവര്‍ ഇങ്ങനെ ഉപദ്രവിക്കില്ല. എന്നാല്‍ തനിക്ക് തന്റെ കുടുംബമാണ് വലുത്. അവരെ എല്ലാവരെയും കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിതാവിനെ കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞു. ഈ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ പിതാവ് സ്ഥലത്തില്ലെന്നും അഫ്സാന ചൂണ്ടിക്കാട്ടി.

‘ആരും സമ്മതിച്ചുപോകും, അതുപോലുള്ള പീഡനങ്ങളാണ് കിട്ടുന്നത്. പോലീസിന്റെ മൂന്നാംമുറയെന്നൊക്കെ കേട്ടിട്ടേയുള്ളൂ. അവരാണ് പറയുന്നത് ഞാന്‍ കൊന്നു എന്ന്. എന്റെ കുഞ്ഞിനെ ഓര്‍ത്ത് ഞാന്‍ സമ്മതിച്ചു. കുട്ടികള്‍ക്കുള്ള കൗണ്‍സിലിങ് റൂമില്‍ വച്ചാണ് മര്‍ദിച്ചത്. ഞാന്‍ ജയിലില്‍ കയറുന്നത് വരെ ഒരുപാട് സഹിച്ചു. വ്യാഴാഴ്ചയാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ക്യാമറകളൊന്നും ഇല്ലാ എന്ന് പറഞ്ഞാണ് എന്നെ കൊണ്ടുപോകുന്നത്. എന്നാല്‍ അവിടെ വച്ച് ഞാന്‍ കാണുന്നത് ധാരാളം ക്യാമറകളാണ്’, അഫ്‌സാന പറഞ്ഞു.

നൗഷാദ് ജീവനോടെ ഉണ്ട് എന്നും ഇല്ലാ എന്നും മനസ്സിലുണ്ടായിരുന്നു. പോലീസുകാര്‍ നൗഷാദ് മരിച്ചുവെന്ന് ഉറപ്പിച്ച് പറഞ്ഞു. കേരളത്തില്‍ നൗഷാദ് ഇല്ലെന്നും അവര്‍ പറഞ്ഞു. ഞാന്‍ ജയിലിലായതിന്റെ തൊട്ടടുത്ത ദിവസം നൗഷാദ് പോലീസ് സ്റ്റേഷനിലെത്തി, അഫ്സാന പറഞ്ഞു.

നൗഷാദിന് ഒപ്പം ജീവിക്കാന്‍ തനിക്ക് താത്പര്യമില്ല. ഒരുപാട് സഹിച്ചു. വിവാഹമോചനത്തിനുള്ള നടപടിയുമായി മുന്നോട്ട് പോകും. എന്നാല്‍ അദ്ദേഹം മക്കളെ കാണുന്നതില്‍ തനിക്ക് വിരോധമില്ലെന്നും അഫ്സാന പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കാനാണ് തീരുമാനം. ഒരു സ്ത്രീക്കും ഇതുപോലെ ഒരവസ്ഥ വരാന്‍ പാടില്ല. വിഷയത്തില്‍ കോടതിയേയും സമീപിക്കും. ഈ വിഷയത്തില്‍ നീതി ലഭിക്കുന്നത് വരെ അവര്‍ പോരാടുമെന്നും അഫ്‌സാന വ്യക്തമാക്കി.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; ഡ്രൈവർ പിടിയിൽ

കോഴിക്കോട്: എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ...

പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ...

സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സ്; ​ഗുണ്ടയുടെ കൈ ​വെ​ട്ടിയ വാക്കത്തി കണ്ടെത്തി

മൂ​ല​മ​റ്റം: കുപ്രസിദ്ധ ഗു​ണ്ട സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ക്ക​ത്തി...

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി...

Related Articles

Popular Categories

spot_imgspot_img