കൊലപാതകമല്ല, ആത്മഹത്യ തന്നെ; നവീൻ ബാബുവിൻ്റെ ബന്ധുക്കളുടെ എല്ലാ ആരോപണങ്ങളും തള്ളി പോലീസ് റിപ്പോർട്ട്

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകം നടന്നതിന്റെ യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സിപിഎം നിയന്ത്രണത്തിലുള്ള അന്വേഷണ സംഘമാണ് കേസ് പരിശോധിക്കുന്നതെന്ന വാദവും തെറ്റാണ്. കേസുമായി ബന്ധപ്പെട്ട മുഴുവൻ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെയും പ്രശാന്തന്റെയും കോൾ ഡാറ്റ റെക്കോർഡുകളും പരിശോധിച്ചു. നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇൻക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന വാദവും … Continue reading കൊലപാതകമല്ല, ആത്മഹത്യ തന്നെ; നവീൻ ബാബുവിൻ്റെ ബന്ധുക്കളുടെ എല്ലാ ആരോപണങ്ങളും തള്ളി പോലീസ് റിപ്പോർട്ട്