ഇടുക്കിയിൽ മലമടക്കിൽ ലഹരിപ്പാർട്ടി: ചോദിക്കാർ പോയ പോലീസുകാർക്കു നേരെ ആക്രമണം

ഇടുക്കി കട്ടപ്പനയ്ക്ക് സമീപം കല്യാണത്തണ്ട് എ.കെ .ജി. പടിയ്ക്ക് സമീപം ഉച്ചത്തിൽ പാട്ടു വെച്ച് ലഹരിപ്പാർട്ടി നടത്തി യുവാക്കൾ. നാട്ടുകാർ പരാതിപ്പെട്ടതോടെ ചോദിക്കാൻ പോയ പോലീസ് സംഘത്തിന് നേരെ ലഹരി സംഘം ആക്രമണം നടത്തി. ഇതേ തുടർന്ന് കട്ടപ്പന സ്റ്റേഷനിലെ നാലു പോലീസുകാർക്ക് പരിക്കേറ്റു. കൂടുതൽ പോലീസ് എത്തിയതോടെ ഓടി രക്ഷപെടുന്നതിനിടെ ലഹരി സംഘത്തിലെ രണ്ടു യുവാക്കൾക്ക് പാറക്കൂട്ടത്തിൽ നിന്നും വീണ് പരിക്കേറ്റു . സംഘത്തിലെ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.