തൊണ്ടിമുതലായ സൈക്കിളും റബ്ബർ ഷീറ്റും മോഷ്ടിച്ചു; തൊടുപുഴയിൽ പൊലീസുകാരനെതിരെ നടപടി

ഇടുക്കി: തൊണ്ടിമുതൽ മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തൊടുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയ്മോനെതിരെയാണ് നടപടി. തൊണ്ടിമുതലായി സൂക്ഷിച്ച സൈക്കിളും റബ്ബർ ഷീറ്റും ആണ് ജയ്മോൻ മോഷ്ടിച്ചത്. മോഷണക്കേസിൽ പിടിച്ചെടുത്ത തൊണ്ടിയായിരുന്നു ഇത്. പിടിച്ചെടുത്ത തൊണ്ടി കോടതി പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നതാണ്. എന്നാൽ തിരികെ ലഭിക്കാൻ ഉടമ കോടതിയെ സമീപിച്ചപ്പോഴാണ് തൊണ്ടി നഷ്ടപ്പെട്ട വിവരം അറിയുന്നത്. പരിശോധനയിൽ ജയ്മോൻ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തെ തുടർന്നാണ് ജയ്മോനെ … Continue reading തൊണ്ടിമുതലായ സൈക്കിളും റബ്ബർ ഷീറ്റും മോഷ്ടിച്ചു; തൊടുപുഴയിൽ പൊലീസുകാരനെതിരെ നടപടി