കൊച്ചി: പൊലീസ് ഉദ്യോഗസ്ഥൻ വെടിയുണ്ട ചട്ടിയിലിട്ട് വറുത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണർ. എറണാകുളം എആർ ക്യാംപിൽ നടന്ന സംഭവത്തിൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് ഉടൻ നൽകാനാണ് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടത്. എറണാകുളം എആർ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്ടർ സി.വി.സജീവിനെതിരെയാണ് അന്വേഷണം. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് പൊലീസ് ഉദ്യോഗസ്ഥൻ ചട്ടിയിലിട്ട് വറുത്തതും പൊട്ടിത്തെറിച്ചതും. ഇത്തരം വെടിയുണ്ടകൾ അറിയപ്പെടുന്നത് … Continue reading പോലീസുകാരൻ ചട്ടിയിലിട്ട് വറുത്ത വെടിയുണ്ട പൊട്ടിത്തെറിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed