‘ബംബിൾ’ വഴി പരിചയപ്പെട്ടു; വനിതാ ഡോക്ടറെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പോലീസുകാരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചി സ്വദേശിയായ വനിതാ ഡോക്ടറെ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിയെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ്‌ ചെയ്തത്. പോലീസുകാരനും വനിത ഡോക്ടറും തമ്മിൽ പരിചയപ്പെടുന്നത് ‘ബംബിൾ’ ഡേറ്റിം​ഗ് ആപ്പിലൂടെയാണ്. തുടർന്ന് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തി തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നാണ് പോലീസിന്റെ … Continue reading ‘ബംബിൾ’ വഴി പരിചയപ്പെട്ടു; വനിതാ ഡോക്ടറെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പോലീസുകാരൻ അറസ്റ്റിൽ