പത്തനംതിട്ടയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ചു; കാർ യാത്രക്കാരന് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. എംസി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു.(Police jeep and car collided in Pathanamthitta; car passenger died) പന്തളം മുട്ടാർ സ്വദേശി 55 കാരനായ അഷ്റഫാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോയ പൊലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അഷ്‌റഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed