അച്ഛനോടുള്ള വൈരാ​ഗ്യത്തിന് പതിമൂന്നുകാരനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടി; ഗ്രേഡ് എസ്ഐയ്ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അച്ഛനോടുള്ള വൈരാ​ഗ്യത്തിന് പതിമൂന്നുകാരനായ മകനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്. ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടായിരുന്നു യൂണിഫോമിൽപോലുമല്ലാതിരുന്ന എസ്ഐ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയത്. ചിറയിൻകീഴ് ‌സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായ മേനംകുളം സ്വദേശി വി എസ് ശ്രീബുവിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് കേസ് എടുത്ത് എഫ് ഐ ആർ ഇട്ടത്. ആക്രമണത്തിൽ വലതുകാലിന് പരിക്കേറ്റ മേനംകുളം സ്വദേശി വിനായകൻ (13) നിലവിൽ ചികിത്സയിലാണ്. വിനായകന്‍റെ അച്ഛൻ സുമേഷും ശ്രീബുവും … Continue reading അച്ഛനോടുള്ള വൈരാ​ഗ്യത്തിന് പതിമൂന്നുകാരനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടി; ഗ്രേഡ് എസ്ഐയ്ക്കെതിരെ കേസെടുത്ത് പോലീസ്