റീല്‍സെടുക്കുന്നതിനിടെ ജീപ്പ് കാരാപ്പുഴ ഡാമില്‍ വീണു; അഞ്ച് പേര്‍ക്കെതിരെ കേസ്

ബത്തേരി: റീല്‍സെടുക്കുന്നതിനിടെ കാരാപ്പുഴ ഡാമിന്റെ റിസര്‍വോയറിലേക്ക് ജീപ്പ് വീണ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മീനങ്ങാടി സ്വദേശി പി കെ ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ് റാഹില്‍, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഇവർ ഉപയോഗിച്ച ജീപ്പ് അമ്പലവയല്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ട്രാക്ടര്‍ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തി അപകടമുണ്ടായ നെല്ലറച്ചാല്‍ വ്യൂപോയിന്റില്‍ തന്നെയാണ് ഇന്നലെ … Continue reading റീല്‍സെടുക്കുന്നതിനിടെ ജീപ്പ് കാരാപ്പുഴ ഡാമില്‍ വീണു; അഞ്ച് പേര്‍ക്കെതിരെ കേസ്