പ്രതിയെ തേടി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഹെൽമറ്റിനടിച്ചു; മൂന്നംഗ സംഘം പിടിയിൽ

അടിമാലി: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുനൂറേക്കര്‍ വാഴശേരില്‍ അക്ഷയ് (25), മില്ലുംപടി സ്വദേശികളായ കുന്നുംപുറത്ത് ജസ്റ്റിന്‍ (23), പുല്ലുകുന്നേല്‍ രാഹുല്‍ (24) എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്. കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ തേടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്. ദേശീയപാതയില്‍ ആയിരമേക്കര്‍ കത്തിപ്പാറയ്ക്കു സമീപമാണ് സംഭവം. സിവില്‍ പൊലീസ് ഓഫിസറായ അനൂപിനെയാണു ഇവർ ആക്രമിച്ചത്. ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ അനൂപ് … Continue reading പ്രതിയെ തേടി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഹെൽമറ്റിനടിച്ചു; മൂന്നംഗ സംഘം പിടിയിൽ