നടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പരാതിക്കാരിയായ നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ ബോബി ചെമ്മണ്ണൂര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നും പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ആകെ ചുമത്തിയിട്ടുള്ളത്. … Continue reading നടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു