13 പവന്റെ സ്വർണദണ്ഡ് പൂഴിയിൽ…മോഷണമെന്ന് സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്‌ടമായ സംഭവം മോഷണമെന്ന് സ്ഥിരീകരിച്ച് പൊലീസ്. നേരത്തേ ഇത് മോഷണശ്രമമല്ലെന്ന നിലപാടിലായിരുന്നു പൊലീസ്. കാണാതായ 13 പവന്റെ സ്വർണദണ്ഡ് ഭൂമിയിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ഇതോടെയാണ് സ്വർണം ബോധപൂർവം എടുത്ത് ഒളിപ്പിച്ചതാകാമെന്ന നി​ഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. ഇതോടെ ക്ഷേത്ര ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്നതിനായി വച്ചിരുന്ന 13.5 പവൻ സ്വർണം … Continue reading 13 പവന്റെ സ്വർണദണ്ഡ് പൂഴിയിൽ…മോഷണമെന്ന് സ്ഥിരീകരിച്ച് പൊലീസ്