യു.കെ.യിൽ കൗമാരക്കാരന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്; മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സൂചന

യു.കെ.യിൽ വടക്കൻ മാഞ്ചസ്റ്ററിൽ കൗമാരക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി പോലീസ്. കുട്ടി ചലനമില്ലാതെ കിടക്കുന്നത് പോലീസ് അറിഞ്ഞതോടെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് മാഞ്ചസ്റ്ററിലെ ന്യൂ മോസ്റ്റൺ പ്രദേശത്തെ നെവിൻ റോഡിലേക്ക് ഉദ്യോഗസ്ഥരെയും പാരാമെഡിക്കുകളെയും എയർ ആംബുലൻസിനെയും ഉടൻ തന്നെ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടി എങ്ങനെയാണ് മരിച്ചതെന്നുള്ള കാര്യം പോലീസ് മാധ്യമങ്ങൾക്ക് മുന്നിൽ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. സംഭവത്തിൽ ഏതെങ്കിലും … Continue reading യു.കെ.യിൽ കൗമാരക്കാരന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്; മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സൂചന