തിരുവനന്തപുരം: എംഡിഎംഎയും കഞ്ചാവുമായി നഴ്സിംഗ് വിദ്യാർഥികൾ പോലീസ് പിടിയിൽ. മൈനാഗപ്പള്ളി ശിവശൈലത്തിൽ അശ്വിൻ (21), മലപ്പുറം നിലമ്പൂർ വിളയിൽ വീട്ടിൽ അർജുൻ (22) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിലെ നഴ്സിംഗ് കോളജിലെ വിദ്യാർഥികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. 4.72 ഗ്രാം എംഡിഎംഎയും 7.24 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നാട്ടിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎയെന്ന് പോലീസ് അറിയിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed