റഷ്യൻ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി; ബെൻസ് അടക്കം സകല ആഡംബരങ്ങളും; യുവാവ് പിടിയിൽ

മലപ്പുറം: വിസ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദ് ആണ് പോലീസിൻ്റെ പിടിയിലായത്. റഷ്യൻ വിസ വാ​ഗ്ദാനം ചെയ്താണ് ഇയാൾ യുവാക്കളിൽ നിന്ന്പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോട്ടക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. റഷ്യയിൽ വൻ തുക ശമ്പളമുള്ള ജോലി ഇതായിരുന്നു ഇയാളുടെ വാ​ഗ്ദാനം. അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് കേസ്. തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. … Continue reading റഷ്യൻ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി; ബെൻസ് അടക്കം സകല ആഡംബരങ്ങളും; യുവാവ് പിടിയിൽ