വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; താമരശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ

കോഴിക്കോട്: വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. കോഴിക്കോട് താമരശ്ശേരി പൂനൂരിലാണ് സംഭവം. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങൾ പാകം ചെയ്തു കഴിക്കുകയായിരുന്നു. നിലവിൽ ഇവർ ചികിത്സയിൽ തുടരുകയാണ്. താമരശേരി ഷഹബാസ് കൊലക്കേസ്; പ്രതികൾ പ്ലസ് … Continue reading വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; താമരശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ