പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു. കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ പ്രായം 73 ആയിരുന്നു. Poet Kaithathakkal Jathavesdan Namboothiri passes away. പഴശ്ശിരാജയുടെ ചരിത്രം രേഖപ്പെടുത്തുന്ന ‘വീര കേരളം’ എന്ന മഹാകാവ്യം ജാതവേദന്‍ നമ്പൂതിരി രചിച്ചിരുന്നു. ‘പുഴ കണ്ട കുട്ടി’, ‘ദിവ്യഗായകന്‍’, ‘ദുശ്ശള’ തുടങ്ങിയ ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് മലപ്പുറം മഞ്ചേരിയില്‍ നടക്കും.