പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥി; ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെൻഷന്‍

തിരുവനന്തുപരം: സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ടി എസ് പ്രദീപ്‌ കുമാറിനെതിരെയാണ് നടപടി. സ്കൂൾ മാനേജറാണ് ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തത്. പ്രതി ചടങ്ങിൽ എത്തിയ സംഭവത്തിൽ ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായെന്ന് ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. വിദ്യാർത്ഥികൾക്കൊപ്പം നിന്ന് സെല്‍ഫിയുമെടുത്തായിരുന്നു … Continue reading പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥി; ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെൻഷന്‍